പോലീസ് ഹെല്പ് ലൈൻ നമ്പറിൽ പ്രധാനമന്ത്രിയേയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന ഭീഷണി സന്ദേശം ; 45കാരന്‍ കസ്റ്റഡിയിൽ

New Update

publive-image

Advertisment

ഗൊരഖ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച്‌ ഭീഷണി മുഴക്കിയ 45കാരന്‍ പിടിയില്‍.

ദിയോരിയ കൊട്‌വാലി പൊലീസ് സ്റ്റേഷനിലാണ് ഞായറാഴ്ച രാത്രി ഭീഷണി കോള്‍ എത്തിയത്. ഭജൗലി കോളനി സ്വദേശിയായ അരുണ്‍ കുമാര്‍ ആണ് താനെന്നു അറിയിച്ചതിനു ശേഷമാണ് ഇയാൾ ഭീഷണി മുഴക്കിയത്.

മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് ഗൊരഖ്പുരിലെ ഹര്‍പുര്‍ ബുധാത് ഗ്രാമത്തില്‍ നിന്നാണ് കോൾ വന്നതെന്നും സഞ്ജയ് കുമാര്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്നും കണ്ടെത്തി. ഹെല്‍പ്പ് ലൈനില്‍ വിളിച്ച സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment