വിമാനത്തിനുള്ളില്‍ പാമ്പ് ! വീഡിയോ വൈറല്‍; സംഭവം കൊല്‍ക്കത്തയില്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ബാഗേജ് ബെല്‍റ്റിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം.

റായ്പുരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എത്തിയ വിമാനം മുംബൈയിലേക്കുള്ള യാത്രയ്ക്ക് മുന്‍പായുള്ള പരിശോധനയ്ക്കിടെയാണ് ഗ്രൗണ്ട് സ്റ്റാഫ് പാമ്പിനെ കണ്ടത്. ഉടന്‍ സ്ഥലത്തെത്തിയ വനം വകുപ്പ് പാമ്പിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു.

ബാഗേജ് ബെല്‍റ്റിനുള്ളില്‍ കയറിപ്പറ്റിയത് വിഷമില്ലാത്ത ചേരയാണെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

Advertisment