കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാം ; കടയുടമകൾ നോട്ട് നിരസിക്കരുതെന്ന് ആർബിഐ ഗവർണർ

New Update

publive-image

ഡൽഹി: 2000 രൂപ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത്. പൊതുജനങ്ങൾക്ക് കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും, കടയുടമകൾ നോട്ട് നിരസിക്കരുതെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി. കൂടാതെ, നോട്ടുകൾ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളെ സമീപിക്കാവുന്നതാണ്.

Advertisment

ആർബിഐ കറൻസി മാനേജ്മെന്റിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. ഇവ വിപണിയിൽ പുറത്തിറക്കിയതിന്റെ ഉദ്ദേശം പൂർത്തീകരിച്ചിട്ടുണ്ട്. വിപണിയിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലാത്തതിനാൽ 2000 രൂപ നോട്ടുകളുടെ വിനിമയം ഒഴിവാക്കാനാണ് ആർബിഐ തീരുമാനിച്ചിട്ടുള്ളത്. നോട്ടുകൾ മാറ്റാൻ നാല് മാസത്തെ സമയപരിധിയുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആർബിഐ ഗവർണർ അറിയിച്ചു.

മെയ് 19നാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതാണ്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച ശേഷം സമ്പദ് വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കാനാണ് 2016 നവംബറിൽ 2000 രൂപ മൂല്യമുള്ള നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്.

Advertisment