New Update
/sathyam/media/post_attachments/fND2ePmtz6sFmZd05TSQ.jpg)
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Advertisment
മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകട സ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
രക്ഷാപ്രവർത്തനം നടത്തിയ എൻഡിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മോദി സന്ദർശിക്കും.
അതേസമയം, ട്രെയിൻ അപകടത്തിൽ 261 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണെന്നാണ് കണ്ടെത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us