ഒഡീഷയിലെ ട്രെയിൻ അപകടം: സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി

New Update

publive-image

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ അപകടത്തിന് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

Advertisment

രക്ഷാപ്രവർത്തനം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി വിശദമാക്കി.

Advertisment