Advertisment

സോഷ്യല്‍ മീഡിയയില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ച് വിരാട് കൊഹ്‌ലി;150 മില്യണ്‍ ഫോളോവേഴ്സ്

New Update

publive-image

Advertisment

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് വിരാട് കൊഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്‌ലി മാറി. ഫോട്ടോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ 150 ദശലക്ഷം മാര്‍ക്ക് നേടുന്ന നാലാമത്തെ കായിക താരമാണ് കൊഹ്‌ലി.

337 ദശലക്ഷം ഫോളോവേഴ്‌സുമായി റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും യഥാക്രമം 260 ദശലക്ഷം, 160 ദശലക്ഷം ഫോളോവേഴ്‌സുമായി പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 75 ദശലക്ഷം ഫോളോവേഴ്‌സില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരനായി കൊഹ്‌ലി നേരത്തെ മാറിയിരുന്നു. ഇന്‍സ്റ്റാഗ്രാമിന് പുറമെ, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൊഹ്‌ലിക്ക് വലിയ ആരാധകരുണ്ട്. ഇപ്പോള്‍ വരെ, അദ്ദേഹത്തിന് ട്വിറ്ററില്‍ 43.4 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കില്‍ 48 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്.

Advertisment