ഝാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം, നിരവധി പേര്‍ കുടങ്ങി

New Update

publive-image

ധന്‍ബാദ് : ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം.

Advertisment

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൂന്നു പേരെ ഇതിനകം പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment