ആനയെ രക്ഷിക്കാന്‍ ഇറങ്ങിയ സംഘത്തിന്റെ ബോട്ട് മുങ്ങി; മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം-വീഡിയോ

New Update

publive-image

ഭുവനേശ്വര്‍: ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ഇറങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. അഞ്ച് ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും പ്രാദേശിക മാധ്യമമായ ഒടിവി ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ്, ക്യാമറമാൻ പ്രവാത് സിൻഹ എന്നിവരുമാണ് രക്ഷാ ബോട്ടിൽ ഉണ്ടായിരുന്നത്.

Advertisment

മഴവെള്ളം കുതിച്ചെത്തിയതോടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ പെട്ടവരെ എസ്.സി.ബി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മാധ്യമപ്രവർത്തകന്റെ ജീവൻ രക്ഷിക്കാനായില്ല.

Advertisment