ദേശീയം

ഫേസ്ബുക്കിലൂടെ പരിചയം, തുടര്‍ന്ന് സഹോദരന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തി; മധ്യപ്രദേശില്‍ ജന്മദിന പാര്‍ട്ടിക്കിടെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു

നാഷണല്‍ ഡസ്ക്
Saturday, September 25, 2021

ഭോപ്പാല്‍: മധ്യപ്രദേശില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതിയേയും അമ്മയേയും അറസ്റ്റു ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. നീമുച്ച് ജില്ലയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് യുവതിയുമായി മുഖ്യപ്രതി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും വാട്‌സാപ്പിലൂടെ സൗഹൃദം തുടര്‍ന്നു. ഇളയ സഹോദരന്റെ ജന്‍മദിന പാര്‍ട്ടിക്ക് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

മാസം തുടക്കത്തിലായിരുന്നു സംഭവം. സെപ്റ്റംബര്‍ 13നാണ് യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യപ്രതിയും അയാളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

×