പഞ്ചാബില്‍ 15 അംഗങ്ങളുള്ള മന്ത്രിസഭ അധികാരത്തില്‍; ആറ് പുതുമുഖങ്ങള്‍

നാഷണല്‍ ഡസ്ക്
Sunday, September 26, 2021

ചണ്ഡിഗഢ്: പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയുടെ മന്ത്രിസഭയില്‍ ആറ് പുതുമുഖങ്ങളും. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ 15 അംഗങ്ങളുള്ള മന്ത്രിസഭയാണ് അധികാരത്തില്‍.

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. പുറത്താക്കപ്പെട്ട മന്ത്രിമാര്‍ക്കിടയില്‍ അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്ന റാണാ ഗുരുജീത്ത് സിങും പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലെ ഏറ്റവും ധനികനായ എം.എല്‍.എമാരില്‍ ഒരാളായ റാണാ ഗുരുജീത്തിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മാത്രമല്ല, റാണാ ഗുരുജീത്തിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് കത്തെഴുതിയട്ടുണ്ട്.

×