Advertisment

ആനന്ദബോസ് യുട്യൂബ് ചാനൽ പ്രവർത്തനം തുടങ്ങി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

ഡൽഹി: പ്രമുഖ ചിന്തകനും വാഗ്മിയും എഴുത്തുകാരനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. സി.വി. ആനന്ദബോസിൻ്റെ യുട്യൂബ് ചാനൽ പ്രവർത്തനമാരംഭിച്ചു.

ഡൽഹി കേന്ദ്രമായ വിവിധ ഭാഷാ ചാനലിൽ സമകാലിക വിഷയങ്ങൾ ആസ്പദമാക്കി ആനന്ദബോസ് നടത്തുന്ന മൗലികപ്രഭാഷണങ്ങളും അന്താരാഷ്ട്ര സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക മേഖലകളിലെ പ്രമുഖരുമായുള്ള ഇൻറർവ്യൂകളും നർമ്മഭാഷണങ്ങളും വിദ്യാർത്ഥി സമൂഹങ്ങൾക്കു വേണ്ടിയുള്ള മോട്ടിവേഷണൽ ക്ലാസ്സുകളും ഉണ്ടായിരിക്കും.

മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ മസൂറിയിലെ ലാൽബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷൻ്റെ പ്രഥമ ഫെല്ലോ കൂടിയായ ഡോ. ആനന്ദബോസിനോട് സിവിൽ സർവ്വീസിൽ താൽപ്പര്യമുള്ള യുവജനങ്ങൾക്ക് നേരിട്ട് സംവദിക്കാനും യുടൂബ് ചാനലിൽ അവസരമുണ്ടാകും.

ചാനലിൻ്റെ ഔപചാരിക അവതരണം ഒക്ടോബർ 9 ന് വൈകുന്നേരം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ള നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ഐഎ എസ് ഉദ്യോഗസ്ഥനുമായ അൽഫോൺസ് കണ്ണന്താനം, ഗ്ലോബൽ ടെലിവിഷൻ ചീഫ് എഡിറ്ററും ഓർഗൻ ഡൊണേഷൻ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാനുമായ ലാൽ ഗോയൽ, രമേശ് ചെന്നിത്തല, വി എസ് എസ് സി ഡയറക്ടർ എസ്. സോമനാഥൻ, ബാലചന്ദ്രമേനോൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ എസ് ചിത്ര, സ്റ്റീഫൻ ദേവസ്സി, പി.ടി. ഉഷ, കാവാലം ശ്രീകുമാർ, സിനിമാ നടൻ അശോകൻ എന്നിവർ പങ്കെടുത്തു.

Advertisment