ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലു പേര്‍ മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

New Update

publive-image

റായ്പുര്‍: ഛത്തീസ്ഗഢില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്. ജയ്ഷ്പുര്‍ നഗറില്‍ പാതല്‍ഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Advertisment

സംഭവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ ബബ്‌ലു വിശ്വകര്‍മ, ശിശുപാല്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെതു. ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യാനായി കൂട്ടമായി പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.

നാട്ടുകാര്‍ കാര്‍ അടിച്ചുതകര്‍ത്ത് തീ വയ്ക്കുകയും, ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് കഞ്ചാവ് കെട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നതായും റിപ്പോര്‍ട്ടുണ്ട്.

Advertisment