ആന്തമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ 'തീര്‍ഥസ്ഥാന്‍' ആക്കി മാറ്റി; സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് അമിത് ഷാ

New Update

publive-image

Advertisment

പോര്‍ട്ട് ബ്ലയര്‍: രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാന്‍-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്തമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ 'തീര്‍ഥസ്ഥാന്‍' ആക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. സച്ചിന്‍ സന്യാലിനെയും അമിത് ഷാ അനുസ്മരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിനെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അമിത് ഷാ സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍ സന്ദര്‍ശിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

amit shah sarvarkar
Advertisment