ശ്രീനഗറില്‍ സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്തിയ തീവ്രവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചു

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സർക്കാർ ജീവനക്കാരന്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഷാഹിദ് ബഷീര്‍ ഷേഖ് എന്ന തീവ്രവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ വഹീബഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ശ്രീനഗര്‍ സ്വദേശിയായ ഇയാളെ വധിച്ചത്.

Advertisment

വഹീബാഗ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊലപാതകത്തിനായി ഉപയോഗിച്ച എ.കെ. 47 തോക്കും സുരക്ഷാസേന പിടിച്ചെടുത്തു.

ഒക്ടോബര്‍ രണ്ടിന് പവര്‍ ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റിലെ ജീവനക്കാരനായ മുഹമ്മദ് ഷാഫി ദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഷഹീദിന്റെ പങ്ക് കശ്മീര്‍ പൊലീസ്‌ ഐ.ജി. വിജയ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment