Advertisment

അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍; കനത്ത സുരക്ഷ! കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിക്കും; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും

New Update

publive-image

Advertisment

ശ്രീനഗര്‍: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിൽ എത്തും. അമിത് ഷാ താമസിക്കുന്ന ഗുപ്കർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അമിത് ഷാ സന്ദർശിക്കാൻ സാധ്യതയുള്ള ജവഹർ നഗറിലും സുരക്ഷ ശക്തമാക്കി. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിനിയോഗിക്കും. സ്നൈപ്പർമാരെയും ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിക്കുമെന്നും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കശ്മീരിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കഴി‍ഞ്ഞ ആഴ്ചകളിലായി പതിനൊന്നോളം സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അമിത് ഷാ സന്ദർശിക്കും.

കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സന്ദർശനത്തിന്റെ ആദ്യ ദിനം ശ്രീനഗറിൽനിന്ന് ഷാർജയിലേക്കു നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്യും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദർശിക്കുന്നത്.

amit shah
Advertisment