Advertisment

അടുത്ത രണ്ടു വർഷത്തിനുളളിൽ മെട്രോ സർവീസ് ആരംഭിക്കും; എല്ലാ ജില്ലകളിലും ഹെലികോപ്റ്ററുകൾ: ജമ്മുകശ്മീരിൽ വൻ വാഗ്ദാനങ്ങളുമായി അമിത് ഷാ

New Update

publive-image

Advertisment

ശ്രീനഗർ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.

കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസം നടത്തിയ പൊതുയോഗത്തിൽ, ജമ്മു വിമാനത്താവളം വികസിപ്പിക്കുമെന്നും കശ്മീരിലെ എല്ലാ ജില്ലയിലും ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ‘ജമ്മു കശ്മീരിൽ തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാൻ ആർക്കും സാധിക്കില്ല. ക്ഷേത്രങ്ങളുടെയും ശ്യാമ പ്രസാദ് മുഖർജിയുടെ ത്യാഗത്തിന്റെയും നാടാണു കശ്മീർ. ഇവിടത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല’– അമിത് ഷാ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കായതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരിൽ നിക്ഷേപിച്ചു കഴിഞ്ഞു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ ഉദ്ദേശിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

amit shah
Advertisment