ടിഎസ് സിംഗ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന് മുന്‍ ജില്ലാ പ്രസിഡന്റ്‌; ഛത്തീഗഢിലെ കോൺഗ്രസ് പരിപാടിയിൽ കൂട്ടത്തല്ല്-വീഡിയോ

New Update

publive-image

റായ്പുര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് പരിപാടി കലാശിച്ചത് കയ്യാങ്കളിയില്‍. സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന്‌ ജഷ്പുർ നഗരിൽ നിന്നുള്ള മുൻ ജില്ലാ പ്രസിഡന്റ് പവൻ അഗർവാൾ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

Advertisment

അഗർവാൾ തൊഴിലാളികളുടെ യോഗത്തിൽ വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാർ ഹസൻ ഇടപെടുകയായിരുന്നു. പവൻ അഗർവാളിൽ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളുകയും ചെയ്തു. ഇത് കണ്ട് പ്രവർത്തകർ കൂട്ടത്തോടെ സ്റ്റേജിലേക്ക് ചാടിക്കയറുകയായിരുന്നു.

Advertisment