താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹിന്ദു ആയതിനാല്‍, അതില്‍ ആരും എതിര്‍പ്പുയര്‍ത്തേണ്ട: അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

Advertisment

പനാജി: ക്ഷേത്രസന്ദര്‍ശനങ്ങളിലൂടെ മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹിന്ദു ആയതിനാലാണെന്നും അതില്‍ ആരും എതിര്‍പ്പുയര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോവയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു കെജ്‌രിവാള്‍. ''ഞാനും ക്ഷേത്രത്തില്‍ പോകാറുണ്ട്. ക്ഷേത്രത്തില്‍ പോകുന്നതില്‍ യാതൊരു തെറ്റുമില്ല. ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും. എന്തിന് എന്തെങ്കിലും എതിര്‍പ്പുണ്ടാകണം? ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നത് ഞാനൊരു ഹിന്ദു ആയതിനാലാണ്. എന്റെ ഭാര്യ ഗൗരിശങ്കര്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്,'' കെജ്‌രിവാള്‍ പറഞ്ഞു.

Arvind Kejriwal
Advertisment