‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു'-വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

New Update

publive-image

ഹലാല്‍പുര്‍: വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.

Advertisment

‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’ – നിഷ വ്യക്തമാക്കി.


ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ നിഷ ദഹിയയും സഹോദരന്‍ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരുടെ അമ്മ ധൻപതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന, 23 വയസ്സിൽ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച നിഷ ദഹിയ വെങ്കലം നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 2014-ല്‍ ശ്രീനഗറില്‍ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്.

Advertisment