കര്‍ഷക സമരത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സ്മാരകങ്ങള്‍ തീര്‍ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; ശനിയാഴ്ച കോണ്‍ഗ്രസ് കര്‍ഷക വിജയ ദിനമായി ആചരിക്കും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സ്മാരകങ്ങള്‍ തീര്‍ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് ചന്നി. എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച കോണ്‍ഗ്രസ് കര്‍ഷക വിജയ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷ റാലികളും കര്‍ഷക സഭകളും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തു.

Advertisment