/sathyam/media/post_attachments/N7svnxnomUYRkFxT3afm.jpg)
അമരാവതി: ആന്ധ്രപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബസുകള്‍ ഒഴുക്കിൽപ്പെട്ട് 12 മരണം. 18 പേരെ കാണാതായി. ദക്ഷിണ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണു സംഭവം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ മുപ്പത് പേര്‍ ഒഴുകിപ്പോയി. മേഖലയില്‍ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു.