/sathyam/media/post_attachments/7xp9mmwFWxZSGIkqRpsp.jpg)
സോഷ്യല്‍മീഡിയയില്‍ വൈറലായി ആറ് കടുവകള്‍ ഒന്നിച്ച് നടക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യം. വനത്തിനു നടുവീലൂടെയുള്ള നടപ്പാതയിലൂടെയാണ് രാജകീയ പ്രൗഢിയില്‍ ആറ് കടുവകള്‍ ഒന്നിച്ചു നടന്നു വരുന്നത്. കടുവകള്‍ വളരെ പതിയെ വരുന്നതിന്റെ ദൃശ്യങ്ങളുള്ള വീഡിയോയില്‍ ബാക്ക്ഗ്രൗണ്ടിലായി രണ്ട് പേര്‍ സംസാരിക്കുന്നതും കേള്‍ക്കാം.
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ഉംരെദ്-കര്‍ഹന്ദ്ല വന്യജീവി സങ്കേതത്തിനടുത്തു നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നടന്‍ രണ്‍ദീപ് ഹൂഡയാണ് ഇന്ന് രാവിലെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തനിക്ക് വാട്സ്ആപ്പിലൂടെയാണ് ക്ലിപ്പ് ലഭിച്ചതെന്ന് താരം പറഞ്ഞു. കടുവകള്‍ സാധാരണ ഒറ്റയ്ക്ക് താമസിക്കുന്ന വന്യ മൃഗങ്ങളാണ്. ഇവ കൂട്ടം ചേര്‍ന്ന് നടക്കുന്നത് അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഈ കാഴ്ചയ്ക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ രമേഷ് പാണ്ഡെ വീഡിയോയ്ക്കുള്ള പ്രതികരണത്തില്‍ സൂചിപ്പിച്ചു.
This is something really interesting happening. In the recent past we saw groups of 5 tigers in Panna, Pench and Dudhwa and now 6 tigers together is something really incredible. 🐅 🐅 🐅 🐅 🐅 🐅 https://t.co/HaLo4sSJAy
— Ramesh Pandey (@rameshpandeyifs) November 19, 2021
ഇത് ശരിക്കും ഭംഗിയുള്ള കാഴ്ചയാണ്. അപൂര്‍വമായി കൂട്ടമായി കടുവകളെ കാണുന്നത് കേള്‍ക്കാത്ത കാര്യമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് കടുവകളുടെ കൂട്ടങ്ങളെ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ കാട്ടില്‍ ആറ് കടുവകളെ ഒരുമിച്ച് കാണുന്നത് യഥാര്‍ത്ഥത്തില്‍ അവിശ്വസനീയമാണ്. ഇതിനു മുന്‍പ് പന്ന, പെഞ്ച്, ദുധ്വ എന്നിവിടങ്ങളിലായാണ് അഞ്ച് കടുവകള്‍ ചേര്‍ന്ന സംഘത്തെ കണ്ടിട്ടുള്ളത്. രമേഷ് പാണ്ഡെ ട്വിറ്ററില്‍ കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us