കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന് നിര്‍ദ്ദേശം; രാജസ്ഥാന്‍ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

New Update

publive-image

Advertisment

ജയ്പുര്‍: കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന രാജസ്ഥാന്‍ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. സ്വന്തം മണ്ഡലമായ ഉദയപുര്‍വാടിയില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു മന്ത്രി രാജേന്ദ്ര സിങ്ങിന്റെ വിവാദപരാമര്‍ശം.

'എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം', എന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

Advertisment