/sathyam/media/post_attachments/OKmTn84HCfXqXiN4hRsQ.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ ദുർഗ് - ഉദൈയ്പൂർ എക്‌സ്പ്രസില്‍ തീപിടിത്തം. നാല് ബോഗികളിലാണ് തീപിടിത്തമുണ്ടായത്. മൊറീന സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല.