New Update
Advertisment
ജയ്പുര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് ജയ്‌സാല്‍മറില്‍ കടയുടമയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിദാബ് ഖാന്‍ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന ഇയാള്‍ വര്‍ഷങ്ങളായി ഐ.എസ്.ഐയ്ക്കായി ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. 2015-ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇയാള്‍ ഐ.എസ്.ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയിരുന്നു.