ബിഹാറില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി; സംഭവത്തില്‍ അന്വേഷണം

New Update

publive-image

Advertisment

പാട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച തിമിര ശസ്ത്രക്രിയ ക്യാമ്പില്‍ പങ്കെടുത്ത ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി. ക്യാമ്പില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കാഴ്ച നഷ്ടമായവരുടെ കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്. സംഭവ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചതായി സിവിൽ സർജൻ ഡോ.വിനയ് കുമാർ ശർമ്മ പറഞ്ഞു.

Advertisment