Advertisment

രണ്ട് ഡോസ് വാക്‌സിനും എടുത്താല്‍ ഭാഗ്യശാലിക്ക് 60,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍; ഇതാ ഒരു വമ്പന്‍ ഓഫര്‍

New Update

publive-image

ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ 'വ്യത്യസ്ത’ ഓഫറുമായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ. ഡിസംബർ ഒന്നു മുതൽ 7 വരെ കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്ന ആളുകളിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 60,000 രൂപ വിലയുള്ള സ്മാർട് ഫോൺ നൽകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.

വിജയിയെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

Advertisment