/sathyam/media/post_attachments/4QgHPm2jvkjJQF9PHiZb.jpg)
ചണ്ഡിഗഡ്: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവുമൊത്തുള്ള ചിത്രം ചര്‍ച്ചയാകുന്നു. ‘പിക്ചര്‍ ലോഡഡ് വിത്ത് പോസിബിലിറ്റീസ് (ഒരുപാട് സാധ്യതകൾ നിറഞ്ഞ ചിത്രം)...വിത്ത് ഭാജി ദ ഷൈനിങ് സ്റ്റാര്‍' എന്ന അടിക്കുറിപ്പോടെ സിദ്ദുവാണ് ചിത്രം പങ്കുവെച്ചത്.
അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹർഭജൻ സിങ് കോൺഗ്രസിലേക്ക് എത്തുമോ എന്നാണ് പലരും ചോദിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാൽ ‘ വ്യാജ വാർത്തകൾ’ എന്നാണ് ഹർഭജൻ സിങ് ഇതിനോട് പ്രതികരിച്ചത്. അതിനുശേഷമാണ് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ്ങുമൊത്തുള്ള ഹർഭജന്റെ ചിത്രം പുറത്തുവന്നത്.