/sathyam/media/post_attachments/vFhQZajRlkqBKYUmc00m.jpg)
ന്യൂഡൽഹി: വരുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അമരിന്ദർ ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചു. ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞു. സീറ്റ് പങ്കിടൽ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. ആരൊക്കെ എവിടെ മത്സരിക്കുമെന്ന് നമുക്കു നോക്കാം. തിരഞ്ഞെടുപ്പിൽ സഖ്യത്തിന് 101 ശതമാനം വിജയമായിരിക്കുമെന്നും അമരിന്ദർ സിങ് പറഞ്ഞു.
ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. "മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങ ള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു" - ഷെഖാവത്ത് ട്വീറ്റ് ചെയ്തു.