New Update
Advertisment
ചെന്നൈ/ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.14-നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.
കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് 3.6 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.16-നാണ് ഇവിടെ ഭൂചലനമുണ്ടായത്. ഇന്നലെയും ഈ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. എവിടെയും ആളപായമില്ല.