/sathyam/media/post_attachments/AAVRSwnSEUDsHgGgWtdY.jpg)
വാരാണസി: പശുക്കളേക്കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വാരാണസി മണ്ഡലത്തില്‍ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണ്. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണെന്നും മോദി പറഞ്ഞു.
'ചിലർ പശുവിനെയും ചാണകത്തെയും കുറിച്ച് പറയുന്നത് പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം, എന്നാൽ നമുക്ക് പശു അമ്മയാണ്. പശുവിനെ കളിയാക്കുന്നവർ രാജ്യത്തെ എട്ട് കോടി ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുന്നു,'- അദ്ദേഹം പറഞ്ഞു.
പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ്, ഏഴ് വര്‍ഷകാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.