സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തോളാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത് കേരള ഗവര്‍ണര്‍; നടപ്പാക്കാനൊരുങ്ങുന്നത് പശ്ചിമബംഗാള്‍! സംഭവം ഇങ്ങനെ

New Update

publive-image

Advertisment

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു. പകരം മുഖ്യമന്ത്രിയെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഗവർണർ ജഗ്ദീപ് ധൻഖർ ഫയലുകള്‍ കൈവശം വച്ചിരിക്കുകയാണെന്നും ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നും ബസു പത്രസമ്മേളനത്തിൽ ആരോപിച്ചു.

''മന്ത്രാലയത്തിന്റെ മികച്ച പ്രവർത്തനത്തിനായി സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ മുഖ്യമന്ത്രിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഇക്കാര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചന നടത്തിവരികയാണ്'', ബസു പറഞ്ഞു.

മമത ബാനര്‍ജി സര്‍ക്കാരും ഗവർണർ ജഗ്ദീപ് ധൻഖറും തമ്മില്‍ ഏറെ നാളായി അഭിപ്രായവ്യത്യാസത്തിലാണ്. ഇതാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ചാൻസലറെ അവഗണിച്ച് സംസ്ഥാന സർക്കാർ വൈസ് ചാൻസലർമാരുടെ നിയമനം നടത്തുകയാണെന്ന് നേരത്തെ ധന്‍ഖര്‍ ആരോപിച്ചിരുന്നു.

നേരത്തെ കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍, ചാന്‍സലര്‍സ്ഥാനം മുഖ്യമന്ത്രിയോട് ഏറ്റെടുത്തോളാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

Advertisment