/sathyam/media/post_attachments/ofwpwHq1blDZo9kvDTAF.jpg)
ഭോപ്പാല്‍: ബീഫ് കഴിക്കുന്നതിനെ സവര്‍ക്കര്‍ എതിര്‍ത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പശുവിനെ അമ്മയായി അദ്ദേഹം ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും ഹിന്ദുയിസവും ഹിന്ദുത്വവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ പറഞ്ഞെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
ഭോപ്പാലില്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തോടാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. 2024-ലും ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ അവര്‍ ആദ്യം ഭരണഘടന മാറ്റംവരുത്തും. പിന്നെ സംവരണം ഇല്ലാതാക്കും, ദിഗ്‌വിജയ് സിങ് പറഞ്ഞു.