Advertisment

യുണിസെഫ് യുവയില്‍ ഉപദേശകനാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

New Update

publive-image

Advertisment

കൊച്ചി: യുണിസെഫ് ഇന്ത്യയും യുവയും തങ്ങളുടെ യംഗ് പീപ്പിള്‍സ് ആക്ഷന്‍ ടീമിന്റെ രണ്ടാം ബാച്ചിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു . യംഗ് പീപ്പിള്‍സ് ആക്ഷന്‍ ടീമിന്റെ 3.6 ദശലക്ഷത്തിലധികം യുവാക്കളിലേക്ക് എത്തിയ ആദ്യ ബാച്ച് ലിംഗസമത്വം, മാനസികാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, യുവാക്കള്‍ നയിക്കുന്ന കോവിഡ്-19 പ്രവര്‍ത്തനം എന്നിവയ്ക്കായി പ്രവര്‍ത്തിച്ചു. രണ്ടാമത്തെ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. താല്‍പ്പര്യമുള്ള 10നും-30നും വയസിനിടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് 2021 ഡിസംബര്‍ 29-നകം www.yuwaah.org/ypat എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷകള്‍ നല്‍കാം.

യുവ അല്ലെങ്കില്‍ ജനറേഷന്‍ അണ്‍ലിമിറ്റഡ് ഇന്ത്യ, യുവാക്കളുടെ പഠനം, വൈദഗ്ധ്യം, നേതൃത്വം, തൊഴില്‍, സംരംഭകത്വ പാതകള്‍ എന്നിവ ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു മള്‍ട്ടി-സ്റ്റേക്ക്ഹോള്‍ഡര്‍ പ്ലാറ്റ്ഫോമാണ്. രാജ്യത്തുടനീളമുള്ള യുവാക്കളുടെ ഊര്‍ജ്ജസ്വലമായ ഒരു കൂട്ടം ദേശീയവും ആഗോളവുമായ വേദികളില്‍ യുവാക്കളുടെ ശബ്ദങ്ങളെയും ആവശ്യങ്ങളെയും പ്രതിനിധീകരിക്കുന്നു.

കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരോ, സ്റ്റാര്‍ട്ടപ്പിനെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരോ, വൈവിധ്യമാര്‍ന്ന പങ്കാളികളുമായി പഠനത്തിലും നൈപുണ്യത്തിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരോ ആണെങ്കില്‍ യുവയുടെ ആക്ഷന്‍ ടീമില്‍ നിങ്ങള്‍ക്കായി ഒരു ഇടമുണ്ട്. യുണിസെഫ്, യുവ എന്നിവയുമായി സഹകരിക്കാനുള്ള നിങ്ങളുടെ അവസരത്തിനായി അപേക്ഷിക്കുക.

Advertisment