ആദി പരാശക്തിയുടെ അവതാരമാണെന്ന അവകാശവാദവുമായി ടിവി ഷോയിലെ താരം; അനുഗ്രഹം തേടി 'ഭക്ത'ജനപ്രവാഹം; പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ആള്‍ദൈവം മുങ്ങി

New Update

publive-image

Advertisment

ചെങ്കല്‍പേട്ട്: കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയായ 'സൊല്‍വതെല്ലാം ഉണ്‍മൈ'യില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആദി പരാശക്തിയുടെ അവതാരമാണെന്ന അവകാശവാദവുമായി യുവതി. ചെങ്കല്‍പേട്ട് സ്വദേശി അന്ന പൂര്‍ണിയാണ് ദൈവത്തിന്‍റെ പുതിയ രൂപമെന്ന അവകാശവാദവുമായി എത്തിയത്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും 'ദേവി' അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെ ആള്‍ദൈവം മുങ്ങി.

പട്ടുസാരിയുടുത്ത് മാലകള്‍ അണിഞ്ഞ് പീഠത്തിലിരിക്കുന്ന യുവതിയുടെ കാല്‍ക്കല്‍ വീണ് കരഞ്ഞ് അനുഗ്രഹം തേടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍ പേട്ടില്‍ ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന അന്നപൂര്‍ണി അമ്മ അരുള്‍വാക്ക് എന്ന പരിപാടിക്ക് എതിരായി തമിഴ്നാട് പൊലീസ് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

Advertisment