/sathyam/media/post_attachments/WGRU0sSzZtbPGYelnfEU.jpg)
അമൃത്‌സർ: പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു അകാലിദള്‍ എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും ബിജെപിയില്‍ ചേര്‍ന്നു.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബാജ്വയുടെ സഹോദരനും കോൺഗ്രസ് എംഎൽഎയുമായ ഫത്തേഹ് ജങ് സിങ് ബജ്‌വ, ഹർഗോബിന്ദ്പുർ എംഎൽഎ ബൽവീന്ദർ സിങ്, അകാലിദൾ എംഎല്‍എ റാണ ഗുർമീത് സിങ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിനു ഒരുങ്ങുന്ന കോൺഗ്രസിന് തിരിച്ചടിയാണ് രണ്ട് എംഎൽഎമാരുടെ പടിയിറക്കം.