Advertisment

ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ ഓൺലൈൻ ക്രിസ്തുമസ് പുതുവത്സരാഘോഷവും രണ്ടാമത് സ്‌നേഹസംഗമവും സംഘടിപ്പിച്ചു

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഡൽഹി/തൃശ്ശൂർ: ശ്രീ നാരായണ ഗുപ്ത സമാജം ഹൈസ്കൂൾ, കാരമുക്ക് ലെ 93'ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയായ ' ഓർമ്മചെപ്പ് ' ഓൺലൈൻ വഴി ക്രിസ്തുമസ് പുതുവത്സരാഘോഷവും രണ്ടാമത് ഓൺലൈൻ സ്‌നേഹസംഗമവും സംഘടിപ്പിച്ചു.സന്ദീപ് ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവും ഗായകനും സംഗീത സംവിധായകനും ആയ പത്മ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ് നായർ സ്വാഗതം ആശംസിച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ കോവിഡ് കാലഘട്ടത്തിൽ നമ്മെ വിട്ടു പോയ സഹപാഠികൾ, അദ്ധ്യാപകർ, ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർ മറ്റു പ്രമുഖ വ്യക്തികൾ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു.

തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങൾ തയാറാക്കിയ ഇ-മാഗസിൻ " സ്മൃതി മഴയിൽ " പ്രശസ്ത ഷോർട്ട് ഫിലിം ഡോക്യൂമെന്ററി സംവിധായകനായ സിരിൻസൺ പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ രക്ഷാധികാരിയായ പ്രദീപ്‌ മാസ്റ്റർ അനുഗ്രഹപ്രഭാഷണം നടത്തി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യാപനജീവിതത്തെ ആസ്പദമാക്കി ഓർമ്മച്ചെപ്പ് കൂട്ടായ്മ നിർമ്മാണം നിർവഹിച്ച് സിരിൻസൺ സംവിധാനം ചെയ്ത " പച്ചമരത്തണൽ " എന്ന ഡോക്യുമെന്ററി യ്ക്ക് ഏറ്റവും നല്ല സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ജൂറിയുടെ പ്രത്യേക പരാമർശം എന്നിവയിൽ ഭരത് പി.ജെ. ആൻറണി സ്മാരക നാഷണൽ ഡോക്യുമെന്ററി അവാർഡ്-2021 ഉം കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2021 ൽ ഏറ്റവും നല്ല ഡോക്യുമെന്ററിയ്ക്കുമുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

publive-image

രാജേഷ് ടി സി കൂട്ടായ്മയുടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. ചടങ്ങിൽ കൂട്ടായ്മ സ്വരൂപിച്ച സാമ്പത്തിക സഹായം രണ്ടു കുടുംബങ്ങൾക്ക് കൈമാറി. അഡ്വ. ശാരി, പൗലോസ്, ഷാജി, ജോബി, ഷിജു, ബിജു തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ബിനീഷ്, ഫിറോസ്, ബാലസൂര്യ, ഐശ്വര്യ, സപ്തലക്ഷമി, ആരോൺ, ആബേൽ എന്നിവർ നടത്തിയ കലാപരിപാടികളും കരോൾ ഗാനാലാപനവും ചടങ്ങിന് മിഴിവേകി. ഡൽഹിയിൽ നിന്നും പരിപാടിയുടെ ഓൺലൈൻ ഏകോപനം നിർവഹിച്ച മുഖ്യ സംയോജകനായ സുശീൽ കൊക്കർണിക്കൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

 

Advertisment