ആറു ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ വീണ്ടും കോണ്‍ഗ്രസില്‍! പഞ്ചാബില്‍ സംഭവിച്ചത്‌

New Update

publive-image

Advertisment

ചണ്ഡീഗഡ്: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ആറു ദിവസം മുമ്പ് പാര്‍ട്ടി വിട്ട ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്.

കഴിഞ്ഞ ദിവസം, പാർട്ടിയുടെ പഞ്ചാബ് ചുമതലയുള്ള ഹരീഷ് ചൗധരിയുടെയും ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയുടെയും സാന്നിധ്യത്തിലാണ് ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്.

മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ഫത്തേഗ് സിംഗ് ബജ്വയും ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയും ഒരുമിച്ചായിരുന്നു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Advertisment