/sathyam/media/post_attachments/WJWvKVv5lUPevYA3wkBJ.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ നടത്തിയ ഹെയർ സ്റ്റൈലിങ് ക്ലാസിൽ തലമുടി സ്റ്റൈൽ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ തലയിൽ തുപ്പിയ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ വിമര്‍ശനമുയരുന്നു. മുടി വെട്ടുമ്പോൾ വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാം എന്നു പറഞ്ഞായിരുന്നു ഹബീബ് ഇങ്ങനെ ചെയ്തതെന്ന് ക്ലാസിൽ പങ്കെടുത്ത ചിലർ മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നതിനു പിന്നാലെ ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സംഭവത്തെ നീചമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. തന്റെ പ്രവൃത്തി വിവാദമായതോടെ മാപ്പു ചോദിച്ച് ഇയാള്‍ രംഗത്തെത്തി. തമാശയ്ക്ക് ചെയ്താതണെന്നാണ് ജാവേദ് പറയുന്നത്.