/sathyam/media/post_attachments/ZjhwU60fmMte5k2qyqpE.jpg)
ഉന്നാവോ: കര്‍ഷകന്‍ തന്റെ മുഖത്തടിച്ചുവെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത. വീഡിയോയില്‍ കാണുന്ന കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതുപോലെ അദ്ദഹം തന്റെ കവിളില്‍ തലോടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പൊതുവേദിയില്‍വെച്ച് കര്‍ഷകന്‍ മുഖത്തടിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പങ്കജ്. ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാള്‍ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്.
കര്‍ഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങള്‍ വിശദീകരിച്ചത്. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു.