/sathyam/media/post_attachments/x4bJzLZDIb6uo1pdU743.jpg)
മരവിച്ച് പോകുന്ന ശൈത്യത്തിലും അതിര്‍ത്തികളില്‍ തങ്ങളുടെ ചുമതലകളുടെ തിരക്കിലാണ് രാജ്യത്തിന്റെ അഭിമാനമായ സൈനികര്‍. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കനത്ത മഞ്ഞുവീഴ്ചയിലും കര്‍മ്മനിരതരായ സൈന്യത്തിന് സല്യൂട്ട് നല്‍കുകയാണ് ഇന്ത്യന്‍ ജനത.
രണ്ട് ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യത്തേതില്‍, മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരെ കാണാം. 'പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കു' എന്നാണ് വീഡിയുടെ ക്യാപ്ഷന്‍.
രണ്ടാമത്തെ വീഡിയോയില്‍, കൊടും ശൈത്യത്തിലും തൊന്നും ബാധിക്കാതെ ജാഗ്രതയോടെ സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്.