/sathyam/media/post_attachments/fVisKSu4e6ceyFUUiBHB.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുരങ്ങന്റെ 'സംസ്‌കാര ചടങ്ങില്‍' കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു. രാജ്ഗർഗിലെ ദാലുപുര ഗ്രാമത്തിലാണ് 1500ഓളം ജനങ്ങൾ കുരങ്ങിന്റെ സംസ്‌കാരത്തിനെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 29നായിരുന്നു സംഭവം. നിരവധി പേർ ഒളിവിലാണ്. കുരങ്ങന്റെ സംസ്‌കാരം നടത്താൻ ഇവർ പ്രത്യേക ചടങ്ങ് നടത്തുകയായിരുന്നു. കുരങ്ങന്റെ ജഡം എടുത്തുകൊണ്ട് ആളുകൾ കൂട്ടമായി സ്ഥലത്തേക്ക് എത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹരി സിങ് എന്ന യുവാവ് ആചാരങ്ങള്‍ പാലിച്ച് തല മൊട്ടയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.