/sathyam/media/post_attachments/pZq0bbb2Nx9yNh61AYzk.jpg)
ചണ്ഡിഗഡ്: കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ് സ്വതന്ത്രനായി മത്സരിക്കും. ബസ്സി പഠാന മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഛന്നിയുടെ സഹോദരൻ ഡേ.മനോഹർ സിങ് പ്രഖ്യാപിച്ചത്.
‘ഒരു കുടുംബം, ഒരു സീറ്റ്’ എന്ന കോൺഗ്രസ് നയത്തെ തുടർന്നു സ്ഥാനാർഥിത്വം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇളയസഹോദരൻ വിമതനായി മത്സരിക്കുമെന്ന് അറിയിച്ചത്. വിഷയത്തില്‍ ചന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസ്സി പഠാന. സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ്ങിനാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്.