/sathyam/media/post_attachments/JWgnBstSfjWBdu4lCunO.jpg)
പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ പനാജി നിയമസഭ സീറ്റില്‍ തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപി വിട്ടു. പനാജി സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉത്പല്‍ പ്രഖ്യാപിച്ചു.
പ്രമുഖര്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡപ്യൂട്ടി സ്പീക്കർ ഇസിദോർ ഫെർണാണ്ടസ്, മന്ത്രി ദീപക് പൗസ്‌കർ, മഹിള മോർച്ച ഉപാധ്യക്ഷയും ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ ഭാര്യയുമായ സാവിത്രി കാവ്‌ലേക്കർ എന്നിവരും ബിജെപി വിട്ടു.