മരുമകൾ ബിജെപി സ്ഥാനാർഥിയായി മത്സരത്തിന്; ഗോവയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പ്രതാപ് സിം​ഗ് റാണെ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി

New Update

publive-image

Advertisment

പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏറ്റവും കൂടുതല്‍ കാലം ഗോവന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ പത്രിക പിന്‍വലിച്ചു. മരുമകൾ എതിർസ്ഥാനാർഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിർദേശപത്രിക പിൻവലിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകൾ ദിവ്യ വിശ്വജിത് റാണെ പോരിമ്മിൽ സ്ഥാനാർഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ദിവ്യയുടെ ഭർത്താവും റാണെയുടെ മകനുമായ വിശ്വജിത് റാണെ നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് കോൺഗ്രസ് നേതാവായിരുന്ന വിശ്വജിത് ബിജെപിയിൽ ചേർന്നത്.

മത്സരിക്കുന്നതിൽ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എഐസിസി ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ പ്രതാപ് സിംഗ് റാണെ മത്സരിച്ച 11 തവണയും ജയിച്ച മണ്ഡലമാണ് പോരിം. റാണെയും അസാനിധ്യം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ്.

ആരോഗ്യപരമായ കാരണങ്ങളാലാണ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബ പ്രശ്‌നങ്ങളില്ലെന്നും 87കാരനായ പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പോരിം മണ്ഡലത്തില്‍ തുടര്‍ച്ചയായി 11 തവണ എംഎല്‍എയായ നേതാവാണ് പ്രതാപ് സിന്‍ഹ് റാണെ. തിരഞ്ഞെടുപ്പില്‍ ഇതുവരെ തോറ്റിട്ടില്ല.

Advertisment