/sathyam/media/post_attachments/z25iAMsCXN0IQPHoLTuy.jpg)
ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം. മീററ്റില്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മഹാസഖ്യം നേതാക്കളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിവാദ കാര്‍ഷിക നിയമങ്ങളും കര്‍ഷകസമരവും ഉയര്‍ത്തി അഖിലേഷ് ബിജെപിക്കെതിരെ ആഞ്ഞടിച്ചു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി അവസാനശ്വാസംവരെ പോരാടുമെന്ന് അഖിലേഷ് പറഞ്ഞു. യഥാർഥ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടി തിരഞ്ഞെടുപ്പിനെ വര്‍ഗീയവൽക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ജയന്ത് ചൗധരി ആരോപിച്ചു.
ബി.ജെ.പി. സര്‍ക്കാര്‍ വന്നതിന് ശേഷം യു.പി.യില്‍ പാവപ്പെട്ടവര്‍ കൂടുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. പശ്ചിമ യു.പി.യില്‍ ബി.ജെ.പി.യുടെ സൂര്യന്‍ അസ്തമിക്കുമെന്നും ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബി.ജെ.പി. തൂത്തെറിയപ്പെടുമെന്നുറപ്പായെന്നും അഖിലേഷ് യാദവ് പറഞ്ഞു.
സഖ്യം രൂപീകരണത്തിനുള്ള അമിത് ഷായുടെ ക്ഷണം തള്ളിയ ജയന്ത്, ബിജെപിയുടെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ എസ്പിക്കൊപ്പം പോരാടുമെന്നും വ്യക്തമാക്കി.