/sathyam/media/post_attachments/tghklgp44n205tTCKG5c.jpg)
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ചരണ്‍ജിത് ചന്നി രൂപ്‌നഗര്‍ ജില്ലയിലെ ചംകൗര്‍ മണ്ഡലത്തിലും ബര്‍ണാല ജില്ലയിലെ ബഹാദുര്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.