/sathyam/media/post_attachments/UVyIhD3DjyGiCPJG8khj.jpg)
പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ പനാജിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഉത്പല്‍ പരീക്കറിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പനാജിയിലെ സ്ഥാനാര്‍ത്ഥി ശൈലേന്ദ്ര വെലിങ്കരയുടെ സ്ഥാനാര്‍ത്ഥിത്വം ശിവസേന പിന്‍വലിച്ചു.
ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. തുടർന്ന് പിതാവായ മനോഹർ പരീക്കറുടെ മണ്ഡലത്തിൽ സ്വതന്ത്രനായി തീരുമാനിക്കുകയായിരുന്നു.
''ഞങ്ങൾ വാക്ക് പാലിക്കുന്നു. ശിവസേന പനാജിയിലെ സ്ഥാനാർഥി ശൈലേന്ദ്ര വെലിങ്കരയുടെ സ്ഥാനാർഥിത്വം പിൻവലിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ പ്രവർത്തകർ ഉത്പൽ പരീക്കറിനെ പൂർണമായി പിന്തുണയ്ക്കും. പനാജിയിലെ പോരാട്ടം ഗോവ രാഷ്ട്രീയത്തിന്റെ ശുദ്ധീകരണമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു'', ശിവസേന എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.