/sathyam/media/post_attachments/mQkFVFQs6eYgrXYIecMO.jpg)
ചണ്ഡിഗഡ്: പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിങ് ഛന്നിയെ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ നിർണായക പ്രഖ്യാപനം. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയിൽ വെച്ചാണ് പ്രഖ്യാപനം.
ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നും രാഹുൽ പറഞ്ഞു. രണ്ടു മണ്ഡലങ്ങളിൽ ഛന്നിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം വന്നപ്പോൾതന്നെ, അദ്ദേഹമാകും മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു.
കോൺഗ്രസ് തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്ജോത് സിംഗ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിന്റെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു.