/sathyam/media/post_attachments/jBXQxwxBQMkVmIPjxAdZ.jpg)
പട്ന: സോഷ്യലിസ്റ്റു പാർട്ടികളിൽ ഇപ്പോൾ കപട സോഷ്യലിസവും കുടുംബാധിപത്യവുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്ത്. നരേന്ദ്ര മോദിക്കു മക്കളുണ്ടാകാൻ ദൈവത്തോടു പ്രാർഥിക്കാമെന്ന് ലാലു പരിഹസിച്ചു.
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഒരു മകനുണ്ടെങ്കിലും രാഷ്ട്രീയത്തിലിറങ്ങാൻ യോഗ്യനല്ലെന്നും ലാലു പ്രസാദ് യാദവ് പരിഹസിച്ചു. ആർജെഡിയെയും സമാജ്‌വാദി പാർട്ടിയെയും ഉന്നമിട്ടായിരുന്നു മോദിയുടെ പരാമർശം. നിതീഷ് കുമാറിന്റെ കുടുംബവും രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെന്നു മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലാലു പ്രസാദ് പരിഹാസരൂപത്തില്‍ മറുപടി നല്‍കിയത്.